സാങ്കേതിക വിദ്യയിൽ ഉപരിപഠനമാഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് പരിഗണിക്കാവുന്ന ശ്രദ്ധേയമായ മേഖലയാണ് പോളിടെക്നിക്കുകൾ…. SSLC കഴിഞ്ഞ കുട്ടികൾക്ക് നേരിട്ടപേക്ഷിക്കാം… പ്ലസ് ടു സയൻസ് കഴിഞ്ഞ കുട്ടികൾക്ക് ലാട്രൽ എൻട്രി വഴി നേരിട്ട് രണ്ടാം വർഷത്തിലേക്കും പ്രവേശിക്കാം… വിശദ വിവരങ്ങൾക്ക് https://www.polyadmission.org/
പ്ലസ്ടു വിന് ശേഷം രണ്ട് വർഷത്തെ പഠനത്തിലൂടെ എൽ. പി, യു. പി. സ്കൂൾ തലത്തിൽ അദ്ധ്യാപകരാകാൻ അവസരം നൽകുന്ന ഡി. എൽ. എഡ് കോഴ്സിന് ജൂൺ 15വരെ അപേക്ഷിക്കാം… കൂടുതൽ വിവരങ്ങൾക്ക് https://kbpe.kerala.gov.in/deled2026/
2026 ഏപ്രിൽ 17 മുതൽ 22 വരെ നടന്ന കേരള എൻജിനീയറിംഗ്, ഫാർമസി കോഴ്സ് കമ്പ്യൂട്ടർ അധിഷ്ഠിത (CBT) പ്രവേശന പരീക്ഷയിൽ വിദ്യാർത്ഥികൾക്ക് ലഭിച്ച സ്കോർ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്സൈറ്റായ www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.cee.kerala.gov.in ഹെൽപ് ലൈൻ നമ്പർ : 0471-2332120
SN BOSE National centre for basic science, Kolkata കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിലുള്ള കൊൽക്കത്ത എസ്. എൻ. ബോസ് നാഷണൽ സെന്റർ ഫോർ ബേസിക് സയൻസിൽ ഇന്റഗ്രേറ്റഡ് പി. എച്ച്. ഡി. പ്രോഗ്രാമിലേക്കു അപേക്ഷ മെയ് 17വരെ…യോഗ്യത : 60% മാർക്കോടെ ബി. എസ് സി ഫിസിക്സ് ( ഓണേഴ്സ് )/ ഫിസിക്സ്, മാത്‍സ് ഐച്ഛിക വിഷയങ്ങളായുള്ള ബിരുദം + ജാം /ജെസ്റ് / ഗേറ്റ് /എൻ.ജി.പി.ഇ സ്കോർ വേണം…കൂടുതൽ വിവരങ്ങൾക്ക് : […]
നവി മുംബൈയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിയോമാഗ്നെറ്റിസത്തിൽ ഇന്റഗ്രേറ്റഡ് എം. എസ് (ആർ )- പി. എഎച്ച്. ഡി. ഇൻ ഫിസിക്സ് ( സ്പേസ് ഫിസിക്സ് ) ലേക്ക് May 15 വരെ അപേക്ഷിക്കാം… കൂടുതൽ വിവരങ്ങൾക്ക് www.iigm.res.in നവി മുംബൈയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിയോമാഗ്നെറ്റിസവും ഐ എസ് ആർ ഒ യും സംഘടിപ്പിക്കുന്ന സ്പേസ് വെതർ സമ്മർ സ്കൂളിലേക്ക്, ഫിസിക്സ് പി ജി വിദ്യാർഥികൾക്ക് May 12 (ഇന്ന് )വരെ അപേക്ഷിക്കാം… കൂടുതൽ വിവരങ്ങൾക്ക് www.iigm.res.in/swss
ഭൂവനേശ്വറിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിൽ (നൈസർ ) എം.എസ് സി. മെഡിക്കൽ ആൻഡ് റേഡിയോളജിക്കൽ ഫിസിക്സ് പ്രോഗ്രാമിലേക്ക് അപേക്ഷ May 15 വരെ… 70% മാർക്കോടെ ഫിസിക്സ് ബിരുദാനന്തര ബിരുദമാണ് യോഗ്യത. മാത്‍സ് പഠിച്ചിട്ടുണ്ടാകണം… ജാം /ജെസ്റ് സ്കോറും വേണം… കൂടുതൽ വിവരങ്ങൾക്ക് : www.niser.ac.In